1928ൽ പ്രസിദ്ധീകരിച്ച ഇ. കെ. മൗലവി, കെ. സി. കോമുകുട്ടി എന്നിവർ ചേർന്ന് രചിച്ച ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള മുസ്ലിം സമുദായം യുവാക്കൾക്കായി പ്രസിദ്ധീകരിച്ചിരുന്ന മലയാള പത്രമായിരുന്നു യുവലോകം. മഹാന്മാരുടെയും മഹതികളുടെയും ജീവചരിത്രം, സാമുദായികവും മതപരവുമായ ലേഖനങ്ങൾ, ഇസ്ലാമിക കാര്യങ്ങളെ കുറിച്ചുള്ള മുഖപ്രസംഗം എന്നിവ അതിൽ പ്രസിദ്ധീകരിച്ചിരുന്നു. സാർവ്വദേശീയ മുസ്ലിം സാഹോദര്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊണ്ട സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെയും, അദ്ദേഹത്തിൻ്റെ പിൻഗാമികളിൽ പ്രധാനിയുമായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു, സ അദ് സഗ് ലൂൽ പാഷ എന്നിവരുടെയും ജീവചരിത്രമാണ് ഈ പുസ്തകം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും
- രചന: E. K. Moulavi, K.C. Komukutty
- പ്രസിദ്ധീകരണ വർഷം: 1928
- താളുകളുടെ എണ്ണം: 76
- പ്രസാധനം: Yuvalokam Publishing Company
- അച്ചടി: Ramakrishna Printing Works, Calicut
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി