1928-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഗ്രന്ഥവിഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പത്രാധിപർ എന്ന നിലയിൽ മഹാകവി വള്ളത്തോൾ കേരളോദയം, ആത്മപോഷിണി എന്നീ ആനുകാലികങ്ങളിൽ എഴുതിയിരുന്ന പുസ്തകനിരൂപണങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും നിരൂപണങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: ഗ്രന്ഥവിഹാരം
- രചന: Vallathole
- പ്രസിദ്ധീകരണ വർഷം: 1928
- താളുകളുടെ എണ്ണം: 252
- അച്ചടി: Mangalodayam Press, Trissur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി