1928 – ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട്

1928-ൽ പ്രസിദ്ധീകരിച്ച,  കേരളത്തിലെ മൂന്നു മഹാകവികൾ ചേർന്ന് രചിച്ച ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1928 - ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട്
1928 – ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട്

കവിതിലകൻ കുണ്ടൂർ നാരായണമേനോൻ, വൈദ്യൻ പി.കെ. നാരായണൻ നമ്പീശൻ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ എന്നീ മൂന്നു കവികൾകൂടി എഴുതിയിട്ടുള്ളതാണ് ഈ പുസ്തകം. പ്രസ്തുത പുസ്തകത്തിൽ നമ്പൂതിരിമാരുടെ അപ്രശക്തമായ കാലത്തെ ഒരു സംഭവമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ ആദ്യത്തെ രണ്ടുസർഗ്ഗം കവിതിലകൻ കുണ്ടൂർ നാരായണമേനോൻ അവർകളുടേതാണ്. അടുത്ത രണ്ടുസർഗ്ഗം എഴുതിയിട്ടുള്ളത് സരസകവി പി.കെ. നാരായണ നമ്പീശനാണ്. ഒടുവിലത്തെ രണ്ടുസർഗ്ഗം പരേതനായ ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതിയാണ്. ഇങ്ങനെ ആറ് സർഗ്ഗമുള്ള ഈ കൃതിയിലെ ഓരോ ഭാഗവും അവസ്ഥാനുസരണം നന്നായിട്ടുണ്ട്. ഈ കൃതി കേരളത്തിലെ മൂന്നു മഹാകവികളുടെ കവിതാവൈഭവത്തിനും, ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട് എന്ന യഥാർത്ഥ മഹാന്മാരിൽ അഗ്രഗണ്യനായ ഒരു മഹാത്മാവിൻ്റെ ശാശ്വതകീർത്തിക്കും ലക്ഷ്യമായിത്തീർന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട്
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: ലക്ഷ്മീസഹായം പ്രസ്സ്, കോട്ടക്കൽ
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *