1927– ൽ പ്രസിദ്ധീകരിച്ച, ഈ.വി. രാമൻ നമ്പൂതിരി രചിച്ച വിദ്വാൻ കൃഷ്ണ്നൃഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

‘ഈ.വി.രാമൻ നമ്പൂതിരി’ രചിച്ച ഈ പുസ്തകത്തിൽ ‘വിദ്വാൻ കൃഷ്ണ്നൃഷി’ എന്ന പണ്ഡിതൻ്റെ ജീവചരിത്രവും അദ്ദേഹം രചിച്ച ഒറ്റശ്ലോകങ്ങളുമാണ് ഉള്ളടക്കം. ആയുർവേദ ഡോക്ടറായ കൊളങ്ങേരി ശങ്കരമേനോനാണ് കൃഷ്ണനൃഷിയുടെ ശ്ലോകങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിൻ്റെ അഭ്യർത്ഥന പ്രകാരമാണ് ലേഖകൻ ഈ ജീവചരിത്രം എഴുതിയത്. ആദ്യകാലങ്ങളിയൽ ഈ വിവരങ്ങൾ പരമ്പരയായി ‘നസ്രാണി ദീപിക’ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിൽ വരാത്ത ചില അപൂർവ്വ പദ്യങ്ങൾ ഉൾപെടുത്തി കൊണ്ടാണ് പിന്നീട് പുസ്തകമായി വായനക്കാരിലേക്ക് എത്തുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വിദ്വാൻ കൃഷ്ണ്നൃഷി
- പ്രസിദ്ധീകരണ വർഷം: 1927
- അച്ചടി: എൽ.എസ്സ് പ്രസ്സ്, കോട്ടക്കൽ
- താളുകളുടെ എണ്ണം: 54
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
