1927-ൽ പ്രസിദ്ധീകരിച്ച, കുമാരനാശാൻ എഴുതിയ രണ്ടു ഖണ്ഡകൃതികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927-രണ്ടു ഖണ്ഡകൃതികൾ- എൻ. കുമാരനാശാൻ
കുമാരനാശാൻ്റെ വീണ പൂവ്, സിംഹപ്രസവം എന്നീ രണ്ടു ചെറു കൃതികൾ ആണ് രണ്ടു ഖണ്ഡകൃതികൾ എന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.ഒരു പുഷ്പത്തിൻ്റെ വീഴ്ചയിലൂടെയും നാശത്തിലൂടെയും ജീവിതത്തിൻ്റെ ഭംഗിയും അനിത്യതയും തുറന്നു കാണിക്കുന്ന അപൂർവ കാവ്യ സ്ഷ്ടിയാണ് വീണപൂവ്. സിംഹ പ്രസവം എന്ന കവിതയിൽ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വത്തെ പ്രശംസിക്കുന്നു. സിംഹം പ്രസവിക്കുന്നത് ഒരു ചെറിയ കുഞ്ഞായാലും,അതും ഒരിക്കൽ സിംഹം തന്നെയാകുമെന്നു കവി പറയുന്നു. ഒരു വ്യക്തിയുടെ മൂല്യം തീരുമാനിക്കുന്നത് അവൻ്റെ പുറമെയുള്ള രൂപം കണ്ടല്ല മറിച്ചു അവൻ്റെ ഉള്ളിലുള്ള ഗുണങ്ങൾ കൊണ്ടാണ് എന്ന് കവി ചൂണ്ടിക്കാണിക്കുന്നു. ആശാൻ്റെ ഭാഷ സംവേദനാപൂർണവും, തീവ്രവുമാണ്. അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി വ്യക്തമായ സന്ദേശം സമൂഹത്തിനു നൽകുന്നു ആശാൻ കവിതകളിലൂടെ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: രണ്ടു ഖണ്ഡകൃതികൾ
- രചന:എൻ. കുമാരനാശാൻ
- പ്രസിദ്ധീകരണ വർഷം: 1927
- അച്ചടി: Vidyabhivardhini , Kollam
- താളുകളുടെ എണ്ണം: 38
- സ്കാൻ ലഭ്യമായ ഇടം: കണ്ണി