1927 ൽ പ്രസിദ്ധീകരിച്ച, പൈലോപോൾ രചിച്ച പുരാണ കഥാനിഖണ്ഡു അടങ്ങിയ സാഹിത്യ നിഖണ്ഡു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഹിന്ദു ശാസ്ത്ര പുരാണാദികളുടെ ഒരു അനുക്രമണികയാണ് ഈ ഗ്രന്ഥം. ഹിന്ദു പുരാണങ്ങളിലെ കഥാപാത്രങ്ങൾ, സംഭവങ്ങൾ, ഐതിഹ്യങ്ങൾ തുടങ്ങിയ കാര്യങ്ങളുടെ അർത്ഥവും വിവരണവും വിശദീകരിച്ചിട്ടുണ്ട്. കഥകൾ കഴിയുന്നതും ചുരുക്കിയും ശ്ലോകങ്ങളെ വ്യാഖ്യാനം കൂടാതെയും ചേർത്തിരിക്കുന്നു. പുസ്തകത്തിന് അധികവലിപ്പം വരാതിരിക്കാനായി പല കഥകളേയും വിവരണങ്ങളേയും പ്രത്യേകം വേദാന്തം, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളേയും വിട്ടുകളഞ്ഞ് എഴുതിയിരിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : പുരാണ കഥാനിഖണ്ഡു അടങ്ങിയ സാഹിത്യ നിഖണ്ഡു
- രചയിതാവ് : Pilo Paul
- പ്രസിദ്ധീകരണ വർഷം: 1927
- താളുകളുടെ എണ്ണം: 322
- അച്ചടി: V. V. Press, Quilon
- സ്കാൻ ലഭ്യമായ ഇടം: കണ്ണി