1927-ൽ പ്രസിദ്ധീകരിച്ച, ‘അഷ്ടാംഗസംഗ്രഹം’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആയുർവേദ പഠനത്തിൽ വളരെ നിർണ്ണായകമായൊരു ഗ്രന്ഥമാണ് വാഗ്ഭടാചാര്യൻ്റെ ‘അഷ്ടാംഗ സംഗ്രഹം’. അഷ്ടാംഗ സംഗ്രഹം അടിസ്ഥാനപരമായി സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കഠിനമായ സംസ്കൃത ശ്ലോകങ്ങളെ സാധാരണക്കാർക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഒരു പോലെ മനസ്സിലാകുന്ന രീതിയിൽ ലളിതമായ മലയാളത്തിലേക്ക് വാസുദേവൻ മൂസ്സത് തർജ്ജിമ ചെയ്തു. അഷ്ടാംഗ സംഗ്രഹത്തിലെ നിദാനസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: അഷ്ടാംഗസംഗ്രഹം
- പ്രസിദ്ധീകരണ വർഷം: 1927
- അച്ചടി: ഭാരതവിലാസം, തൃശ്ശിവപ്പേരൂർ
- താളുകളുടെ എണ്ണം: 222
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
