1926 ജൂലൈ ,ഓഗസ്റ്റ് ,സെപ്റ്റംബർ ഗുരുനാഥൻ മാസിക

1926 ജൂലൈ ,ഓഗസ്റ്റ് ,സെപ്റ്റംബർ മാസങ്ങളിൽ പുറത്തിറങ്ങിയ ഗുരുനാഥൻ മാസികയുടെ പുസ്തകം 5,6,6 ലക്കം 12, 01, 02, എന്നീ 3 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.

1926 ജൂലൈ ,ഓഗസ്റ്റ് ,സെപ്റ്റംബർ ഗുരുനാഥൻ മാസിക

തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസ മാസികയായ ഗുരുനാഥൻ മാസിക, 1920-കളിൽ പ്രസിദ്ധീകരണം ആരംഭിച്ചതായി കരുതപ്പെടുന്നു. ഈ മാസികയെപറ്റിയുള്ള മറ്റ് വിവരങ്ങൾ ഒന്നും പൊതു ഇടത്ത് ലഭ്യമല്ല. 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കേരളത്തിലെ വിവിധ സമൂഹത്തിൽ നിന്നുള്ള എഴുത്തുകാർക്ക് വേദിയൊരുക്കിയ നിരവധി മാസികകളിൽ ഒന്നാണ് ഗുരുനാഥൻ മാസിക. പ്രവർത്തനം ആരംഭിച്ചു ആറ് വർഷം പൂർത്തിയാക്കിയ ഈ മാസികയിൽ പ്രധാനമായും വിദ്യാഭ്യാസ സംബന്ധമായ എഴുത്തുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ സ്മരണകൾ, പ്രസംഗങ്ങൾ, കുറിപ്പുകൾ, മഹത് വാക്യങ്ങൾ, പുസ്തകാഭിപ്രായങ്ങൾ എന്നിങ്ങനെ ചെറുതും വലുതുമായ ധാരാളം ലേഖനങ്ങളാണ് ഈ ലക്കങ്ങളുടെ ഉള്ളടക്കത്തിൽ ഉള്ളത്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: ഗുരുനാഥൻ മാസിക
    • പ്രസിദ്ധീകരണ വർഷം:  1926
    • താളുകളുടെ എണ്ണം: 44, 52, 40
    • സ്കാൻ ലഭ്യമായ ഇടം:

1926 ജൂലൈ – ഗുരുനാഥൻ മാസിക – പുസ്തകം 05 ലക്കം 12  കണ്ണി
1926 ഓഗസ്റ്റ് – ഗുരുനാഥൻ മാസിക – പുസ്തകം 06 ലക്കം 01 കണ്ണി
1926 സെപ്റ്റംബർ – ഗുരുനാഥൻ മാസിക – പുസ്തകം 06 ലക്കം 02 കണ്ണി

Leave a Reply

Your email address will not be published. Required fields are marked *