1925-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്നത് പ്രശസ്ത കവിയും സാഹിത്യകാരനുമായ വള്ളത്തോൾ നാരായണമേനോൻ എഴുതിയ ലഘുഗദ്യകൃതിയാണ്. മഹാഭാരതത്തിലെ രുഗ്മിയുടെ ആത്മസംഘർഷവും പശ്ചാത്താപവുമാണ് ഈ കൃതിയിൽ ആഴത്തിൽ പ്രതിപാദിക്കുന്നത്. രുഗ്മി തൻ്റെ സഹോദരി രുക്മിണിയുടെ വിവാഹത്തിൽ കൃഷ്ണനെ എതിർത്തതിൻ്റെ തെറ്റു തിരിച്ചറിഞ്ഞ് അനുഭവിക്കുന്ന മാനസിക വേദനയിലൂടെ മനുഷ്യാത്മാവിൻ്റെ ആന്തരിക വികാരങ്ങൾ വള്ളത്തോൾ വ്യക്തമാക്കുന്നു. തൻ്റെ മാനസിക വേദനകളും അഭിനിവേശങ്ങളും ലളിതഗദ്യത്തിലൂടെ അനാവരണം ചെയ്യുന്നതു വഴി ആന്തരിക പകയും നിരാശയും, മനുഷ്യബന്ധങ്ങളിലെ പ്രതിസന്ധികളും, ഒട്ടുമിക്ക മനുഷ്യർ നേരിടുന്ന വിധവും എല്ലാം ഈ കൃതിയിൽ വിശദമായി വിശകലനം ചൈയ്യുന്നു. കഥയ്ക്കു ജീവിതമുണ്ടാക്കുന്നത് വള്ളത്തോളിൻ്റെ വിശകലനശക്തികൊണ്ടും, മലയാള ശൈലികൊണ്ടുമാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം
- രചന: വള്ളത്തോൾ
- പ്രസിദ്ധീകരണ വർഷം: 1925
- അച്ചടി: മംഗളോദയം അച്ചുകൂടം, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 22
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
