1925-ൽ പ്രസിദ്ധീകരിച്ച, ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി എഴുതിയ ബാലോപദേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1925 – ബാലോപദേശം
ഒറവങ്കര നീലകണ്ഠൻ നമ്പൂതിരിയുടെ പ്രസിദ്ധമായ ഉപദേശക കവിതകളിലൊന്നായ ബാലോപദേശത്തിൽ ബാല്യത്തിൽ തന്നെ മനുഷ്യൻ ധാർമികത, സത്യനിഷ്ഠ, വിനയം, മാതാപിതാക്കളോടുള്ള ബഹുമാനം എന്നിവ അഭ്യസിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചു പറയുന്നു. കുട്ടികളിൽ നല്ല സ്വഭാവവും മനുഷ്യസ്നേഹവും വളർത്തുകയാണ് കവിയുടെ ലക്ഷ്യം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ബാലോപദേശം
- പ്രസിദ്ധീകരണ വർഷം: 1925
- അച്ചടി: ലക്ഷ്മീസഹായം അച്ചുകൂടം, കോട്ടയ്ക്കൽ
- താളുകളുടെ എണ്ണം: 36
- സ്കാൻ ലഭ്യമായ ഇടം: കണ്ണി