1924 – വിദ്യാപോഷിണി ഗ്രന്ഥാവലി – രണ്ടാം പുസ്തകം

1924-ൽ പ്രസിദ്ധീകരിച്ച, ‘വിദ്യാപോഷിണി ഗ്രന്ഥാവലി – രണ്ടാം പുസ്തകം’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924-vidyaposhini-grandhavali-randam-pusthakam
1924 – വിദ്യാപോഷിണി ഗ്രന്ഥാവലി – രണ്ടാം പുസ്തകം

പുന്നശ്ശേരി ശ്രീ നീലകണ്ഠാചാര്യൻ്റെ ഷഷ്ടിപൂർത്തി സ്മാരകമായി പ്രതിവർഷം പ്രസിദ്ധപ്പെടുത്തുന്ന ഒരു ഗ്രന്ഥാവലിയാണ് വിദ്യാപോഷിണി ഗ്രന്ഥാവലി.

ഉള്ളൂർ, വള്ളത്തോൾ, കുണ്ടൂർ മുതലായ കവിവരന്മാരുടേയും എം. ആർ. മാധവവാരിയർ, ചേലന്നാട്ട് അച്യുതമേനോൻ, കണ്ണമ്പ്ര കുഞ്ഞുണ്ണി നായർ, പുത്തേഴത്തു രാമൻ മേനോൻ മുതലായ സാഹിത്യരസികന്മാരുടേയും സഹകരണം മൂലമാണ് ‘വിദ്യാപോഷിണി’ക്ക് ക്രമോന്മുഖമായ പുരോഗതി ഉണ്ടായിട്ടുള്ളത്. ഗദ്യവും പദ്യവും ഇടവിട്ടുള്ള രീതിയാണ് ഇതിൽ അവലംബിച്ചിട്ടുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിദ്യാപോഷിണി ഗ്രന്ഥാവലി – രണ്ടാം പുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 170
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *