1924 – രാജധർമ്മം – സി.കെ. നമ്പ്യാർ

1924 – ൽ പ്രസിദ്ധീകരിച്ച, സി.കെ. നമ്പ്യാർ രചിച്ച രാജധർമ്മം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - രാജധർമ്മം - സി.കെ. നമ്പ്യാർ
1924 – രാജധർമ്മം – സി.കെ. നമ്പ്യാർ

ഭാഗവതത്തിൽ പരാമർശിച്ചിട്ടുള്ള അംബരീഷ മഹാരാജാവിൻ്റെ കഥയാണ് ഈ കാവ്യത്തിലെ പ്രതിപാദ്യം. അംബരീഷ കഥ ബംഗാളി ഭാഷയിലാണ് വിശദമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ കഥ മലയാള സാഹിത്യത്തിൽ പരിചയപ്പെടുത്തണമെന്ന ലക്ഷ്യമാണ് കാവ്യരചനയ്ക്ക് പിന്നിലുള്ളത്. ദ്വിതീയാക്ഷരപ്രാസം പാലിച്ചു പോകുന്ന രാജധർമ്മം ആഖ്യാനശൈലികൊണ്ടും രചനയിലെ ലാളിത്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാജധർമ്മം
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *