1923-ൽ പ്രസിദ്ധീകരിച്ച, ‘ടാഗോർ കഥകൾ – രണ്ടാം ഭാഗം’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി രവീന്ദ്രനാഥ ടാഗോർ എഴുതിയ ചെറുകഥകളാണ് ‘ടാഗോർ കഥകൾ – രണ്ടാം ഭാഗം’ എന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിഭാഷകനായ പുത്തേഴത്ത് രാമൻ മേനോൻ അദ്ദേഹത്തിൻ്റെ പതിനെട്ടു ചെറുകഥകളെ അപ്പോഴപ്പോഴായി തർജ്ജിമ ചെയ്തിട്ടുണ്ട്. അതിൽ ആദ്യത്തെ ഒമ്പതു കഥകൾ മൂന്നു കൊല്ലങ്ങൾ മുമ്പ് പൊതുജനസമക്ഷത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒമ്പതു കഥകളെ കൂട്ടിച്ചേർത്ത് പുസ്തകമാക്കിയിരിക്കുന്നതാണ് ‘ടാഗോർ കഥകൾ – രണ്ടാം ഭാഗം’ എന്ന ഈ പുസ്തകം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ടാഗോർ കഥകൾ – രണ്ടാം ഭാഗം – രവീന്ദ്രനാഥ ടാഗോർ
- പ്രസിദ്ധീകരണ വർഷം: 1923
- അച്ചടി: രാമാനുജ മുദ്രാലയം ക്ലിപ്തം, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 212
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
