1920 -ൽ പ്രസിദ്ധീകരിച്ച, സി. ഗോവിന്ദൻ എളേടം എഴുതിയ ചന്ദ്രഹാസൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള ഭാഷാ നാടകമാണു് ചന്ദ്രഹാസൻ.കുന്ദപുരം കൃഷ്ണരായർ ആംഗലേയ ഭാഷയിൽ രചിച്ച ചന്ദ്രഹാസചരിതം നാടകമാണ് ഈ മലയാളനാടകത്തിനും അടിസ്ഥാനമായത്. രചയിതാവിൻ്റെ സുഹൃത്തും ബന്ധുവുമായ തോട്ടക്കാട്ടു കുഞ്ഞികൃഷ്ണമേനോൻ്റെ നിർദ്ദേശംപ്രകാരം ഇത് മലയാളത്തിലേക്ക് ഹൃദയപൂർവം അവതരിപ്പിച്ചു. പദപ്രതി വിവർത്തനം അസാദ്ധ്യമായതിനാൽ യഥാർത്ഥ കഥയിൽ മാറ്റം വരുത്താതെ മലയാളം നാടക രൂപത്തിലാക്കി. കഥയിലെ മുഖ്യ സന്ദേശങ്ങൾ ദുഷ്ടന്മാരുടെ അപകടങ്ങളും അവരിൽ നിന്നും ശുദ്ധഹൃദയന്മാർ രക്ഷപെടുമെന്ന വിശ്വാസവും ഉൾക്കൊള്ളുന്നു. ധനവാന്മാരുടെ അഹങ്കാരവും അതിൻ്റെ അനുഭവങ്ങളും സത്യപ്രതികാരവും കഥയിൽ ഉന്നതമാനത്തിൽ പ്രതിപാദിച്ചിരിക്കുന്നു
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ചന്ദ്രഹാസൻ
- രചന: സി. ഗോവിന്ദൻ എളേടം
- പ്രസിദ്ധീകരണ വർഷം: 1920
- അച്ചടി: Mangalodayam Press, Thrissur
- താളുകളുടെ എണ്ണം: 162
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
