1918– ൽ പ്രസിദ്ധീകരിച്ച, ‘കടാങ്കോട്ട് മാക്കം‘ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

‘കടാങ്കോട്ട് മാക്കം കിളിപ്പാട്ട്’ എന്നത് വടക്കൻ മലബാറിലെ പ്രശസ്തമായ ‘മാക്കം തെയ്യത്തിൻ്റെ’ ഐതിഹ്യത്തെ അടിസ്ഥാനമാക്കി കിളിപ്പാട്ട് വൃത്തത്തിൽ രചിക്കപ്പെട്ട ഒരു കൃതിയാണ്. തെയ്യം തോറ്റം പാട്ടുകളിലെ ഭാഷാപരമായ പ്രയാസങ്ങൾ ഒഴിവാക്കി വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. പന്ത്രണ്ട് സഹോദരന്മാരുടെ പ്രിയപ്പെട്ട സഹോദരിയായ മാക്കത്തിൻ്റെ മരുമക്കത്തായ കാലത്തെ സംഘർഷങ്ങളും, അസൂയ മൂത്ത നാത്തൂന്മാരുടെ ചതിയിൽപ്പെട്ട് നിരപരാതിയായ മാക്കം തെയ്യമായി മാറുന്നതുമാണ് കഥ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കടാങ്കോട്ട് മാക്കം
- രചയിതാക്കൾ: കെ.എം കുഞ്ഞിലക്ഷ്മികെട്ടിലമ്മ, കുട്ടമത്ത് കുന്നിയൂർ കുഞ്ഞികൃഷ്ണകുറുപ്പ്, കെ.എം.കെ നായർ
- പ്രസിദ്ധീകരണ വർഷം: 1918
- അച്ചടി: The Mangalodayam company limited, Thrissur
- താളുകളുടെ എണ്ണം: 66
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
