1916– ൽ പ്രസിദ്ധീകരിച്ച, കെ.പി. കുട്ടിശ്ശങ്കര പണിക്കർ എഴുതിയ കല്യാണിക്കുട്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കല്യാണിക്കുട്ടി ഒരു ശക്തമായ സാമൂഹിക വിമർശന നാടകം ആണ്. അന്നത്തെ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ, ബാലവിവാഹം, സാമൂഹിക അനീതികൾ, അന്ധവിശ്വാസങ്ങൾ എല്ലാം പ്രത്യക്ഷമാക്കിക്കൊണ്ടാണ് നാടകത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കല്യാണിക്കുട്ടി
- രചന: K.P. Kutty Sankara Paniker
- പ്രസിദ്ധീകരണ വർഷം: 1916
- അച്ചടി: Durgalaya Press, Chittur, Cochin
- താളുകളുടെ എണ്ണം: 90
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
