യുയോമയ സഭയുടെ സ്ഥാപകനായ വിദ്വാൻ കുട്ടിയച്ചൻ്റെ കത്തുകളും മറ്റും ഉൾപ്പെടുന്ന നിത്യാക്ഷരങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പുസ്തകം നിത്യാക്ഷരങ്ങൾ പൂർവഭാഗം നിത്യാക്ഷരങ്ങൾ പൂർവോത്തരഭാഗങ്ങൾ എന്നീ രണ്ടു പതിപ്പുകൾ ഉൾപ്പെടുന്നതാണ്. ഇതിൽ നിത്യാക്ഷരങ്ങൾ പൂർവഭാഗം 1900ത്തിലും നിത്യാക്ഷരങ്ങൾ പൂർവോത്തരഭാഗങ്ങൾ 1901ലും ആണ് അച്ചടിച്ചിരിക്കുന്നത്. എന്നാൽ രണ്ട് പുസ്തകങ്ങളുടെയും സംഗതിവിവരം 1901ലേതിൽ മാത്രമാണ് കാണുന്നത്. അതിനാൽ രണ്ട് വ്യത്യസ്ത പുസ്തകങ്ങൾ അച്ചടിച്ചിരിക്കാം എങ്കിലും രണ്ടും കൂടെ ചേർത്ത് ഒറ്റപതിപ്പായി ആവും ഇറക്കിയിരിക്കുക എന്ന് ഊഹിക്കുന്നു.
യുയോമയ സഭാംഗമായ മാത്യു ബോധകർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
യുയോമയ സഭയുമായി ബന്ധപ്പെട്ട പലപുസ്തകങ്ങളും ഇതിനു മുൻപും ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഒരു ഉദാഹരണം ഇവിടെ.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: നിത്യാക്ഷരങ്ങൾ – പൂർവഭാഗം – പൂർവോത്തരഭാഗങ്ങൾ
- രചയിതാവ്: വിദ്വാൻകുട്ടിയച്ചൻ
- പ്രസിദ്ധീകരണ വർഷം: 1900/1901
- താളുകളുടെ എണ്ണം: 752
- അച്ചടി: Malayala Manorama Press, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി