1879 ൽ പ്രസിദ്ധീകരിച്ച ബാലിവധം കഥകളി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടത്തിൻ്റെ ഉപജ്ഞാതാവ്
ശ്രീമാന്‍ കൊട്ടാരക്കര തമ്പുരാന് രാമായണം കഥ എട്ട് ആട്ടക്കഥകളായി രചിച്ചതില്‍ അഞ്ചാമത്തെതായിട്ടുള്ള ആട്ടകഥയാണ് ബാലിവധം. രാമായണത്തിലെ ഖരവധാനന്തരമുള്ള ആരണ്യകാണ്ഡകഥയും ബാലിവധം വരേയുള്ള കിഷ്കിന്ധാകാണ്ഡ കഥയുമാണ് ഇതിൻ്റെ ഇതിവൃത്തം.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ബാലിവധം കഥകളി
- പ്രസിദ്ധീകരണ വർഷം: 1879
- താളുകളുടെ എണ്ണം: 30
- അച്ചടി: Western Star, Kochi
- സ്കാൻ ലഭ്യമായ ഇടം: കണ്ണി