1930-പാത്രചരിതം-ഓട്ടൻ തുള്ളൽ

1930 -ൽ  പ്രസിദ്ധീകരിച്ച, പാത്രചരിതം-ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930-പാത്രചരിതം-ഓട്ടൻ തുള്ളൽ
1930-പാത്രചരിതം-ഓട്ടൻ തുള്ളൽ

പാത്രചരിതം മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസകാലത്തെ ഒരു പ്രധാന സംഭവത്തെ ആസ്പദമാക്കി രചിക്കപ്പെട്ട തുള്ളൽ കൃതിയാണ്. ദുർവാസാവ് മഹർഷിയും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരും പാണ്ഡവരുടെ ആതിഥ്യം സ്വീകരിക്കാൻ എത്തുന്നതും, ആ സമയത്ത് പാണ്ഡവരുടെ കൈവശം ഭക്ഷണത്തിന് മാർഗ്ഗമില്ലാതിരുന്നതും ഇതിവൃത്തത്തിൻ്റെ കേന്ദ്രബിന്ദുവാകുന്നു.കെ. ചിദംബരവാധ്യാർ ഈ പുസ്തകം തയ്യാറാക്കാൻ ഒരു താളിയോല ഗ്രന്ഥവും വടക്കൻ മലബാറിൽ നിന്നുള്ള ഒരു പഴയ അച്ചടി പുസ്തകവുമാണ് ഉപയോഗിച്ചത്.മറ്റ് തുള്ളൽ കൃതികളെപ്പോലെ തന്നെ സാമൂഹിക വിമർശനവും നർമ്മവും ഇതിലും മനോഹരമായി ഉൾപ്പെടുത്തിയിട്ടുണ്ട്.വായനക്കാർക്ക് പ്രയാസമുള്ള പദങ്ങൾക്കു (വിഷമപദങ്ങൾ) അർത്ഥവും, വ്യാകരണപരമായ പ്രത്യേകതകളും അദ്ദേഹം ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പാത്രചരിതം-ഓട്ടൻ തുള്ളൽ
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 74
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *