വിശുദ്ധ ബൈബിളിൽ , പുതിയ നിയമത്തിൽ യോഹന്നാന് ലഭിച്ച വെളിപാടിനേക്കുറിച്ച് , സി വി താരപ്പൻ രചിച്ച വെളിപ്പാടിൻ്റെ വ്യാഖ്യാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.

വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള, വിശുദ്ധ യോഹന്നാന് ഉണ്ടായതായി വിവരിക്കുന്ന വെളിപാടിനേക്കുറിച്ച് ഈ പുസ്തകത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു.20 അധ്യായങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളവ, ഈ ചെറു പുസ്തകത്തിൽ സൂക്ഷ്മതയോടെ വിവരിച്ചിരിക്കുന്നു.ക്രിസ്തുവിൻ്റെ ഏറെ പ്രിയ ശിക്ഷ്യനായിരുന്ന യോഹന്നാനു ലഭിച്ച ഈ വെളിപാട് ,ഏഴു സഭകൾക്ക് എന്നു പറഞ്ഞിരിക്കുന്നത് സഭായുഗത്തെ ഏഴായി ഭാഗിച്ച് ,ആ എല്ലാ കാലങ്ങളിലുമുള്ള സഭക്കു് എന്നു അർത്ഥമാക്കുന്നു.ന്യയവിധി, അന്തിക്രിസ്തുവിൻ്റെ കാലം, നിത്യത എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.
ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: വെളിപ്പാടിൻ്റെ വ്യാഖ്യാനം
- രചയിതാവ്: സി. വി. താരപ്പൻ
- താളുകളുടെ എണ്ണം:48
- അച്ചടി:Eveready Press, Kunnamkulm
- സ്കാൻ ലഭ്യമായ ഇടം: കണ്ണി