സഹസ്രാബ്ദം എപ്പോൾ എന്തിന് – സി.വി. താരപ്പൻ

സി.വി. താരപ്പൻ രചിച്ച സഹസ്രാബ്ദം എപ്പോൾ എന്തിന് എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സഹസ്രാബ്ദം എപ്പോൾ എന്തിന് - സി.വി. താരപ്പൻ
സഹസ്രാബ്ദം എപ്പോൾ എന്തിന് – സി.വി. താരപ്പൻ

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സഹസ്രാബ്ദം എന്താണെന്നും അതെന്തിനു വേണ്ടി ആണെന്നും സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ വിശദീകരിക്കാനാണ് ഗ്രന്ഥകർത്താവായ സി.വി. താരപ്പൻ ഈ ലഘുലേഖയിൽ ശ്രമിച്ചിരിക്കുന്നത്. ഈ ലഘുലേഖ ഇറങ്ങിയ സമയത്തു ഈ വിഷയത്തെ സംബന്ധിച്ചുണ്ടായിരുന്ന വിവിധ പഠിപ്പിക്കലുകൾക്ക് മറുപടി ആയിട്ടാണ് ഇതെഴുതിയിരിക്കുന്നത്.

കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : സഹസ്രാബ്ദം എപ്പോൾ എന്തിന്
  • രചയിതാവ് : C.V. Tharappan
  • താളുകളുടെ എണ്ണം: 28
  • അച്ചടി: A.R.P. Press, Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *