കുഞ്ചൻ നമ്പ്യാർ രചിച്ച നളചരിതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
നളചരിതം കിളിപ്പാട്ട്- കുഞ്ചൻ നമ്പ്യാർ
മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണ്യനായ നമ്പ്യാർ, കഥാഖ്യാനങ്ങളിലൂടെ തൻ്റെ ചുറ്റുമുള്ള പ്രശ്നങ്ങളെ ഫലിതത്തിലൂടെ വിമർശിക്കുകയും സാമുദായിക ദൂഷ്യങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു. നളചരിതം കിളിപ്പാട്ട് പുരാണകഥയെ സുന്ദരമായ കാവ്യരൂപത്തിൽ അവതരിപ്പിക്കുന്ന അപൂർവ്വ സൃഷ്ടിയാണ്.ഭാവനാഭരിതമായ ഭാഷയും,സംഗീതാത്മകതയും കിളിപ്പാട്ടിൻ്റെ മുഖ്യആകർഷണങ്ങളാണ്.നളചരിതത്തില്‍,സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകളില്‍ വര്‍ണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: നളചരിതം കിളിപ്പാട്ട്
- രചയിതാവ്:കുഞ്ചൻ നമ്പ്യാർ
- അച്ചടി: N.S.S Press, Thiruvananthapuram
- താളുകളുടെ എണ്ണം: 66
- സ്കാൻ ലഭ്യമായ ഇടം: കണ്ണി