കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം. എ ജോൺ എഴുതിയ കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം – എം.എ. ജോൺ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഒരു സുസ്ഥിരമായ ഭരണം നിലവിൽ വരുത്തുവാൻ കഴിയാത്ത സാഹചര്യത്തെ ലേഖകൻ ഇവിടെ വിലയിരുത്തുന്നു. ജനായത്ത കക്ഷികൾ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടു നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ അവസ്ഥക്കു കാരണമെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനാൽ സംസ്ഥാനം വീണ്ടും വീണ്ടും രാഷ്‌ട്രപതി ഭരണത്തിൻ കീഴിൽ ആകുന്നു. ഈ അവസ്ഥയിൽ ഒരു കൂട്ടുകക്ഷി ഭരണം, ജനാധിപത്യ കക്ഷികൾ ഒരുഭാഗത്തായി വരികയും ജനാധിപത്യ വിരുദ്ധർ പ്രതിപക്ഷം ആകുകയും ചെയ്യുന്ന അവസ്ഥയിൽ, തികച്ചും അപ്രായോഗികവും ആയിത്തീരുന്നു.കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷികൾ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ഉറച്ച ഭരണവും രാഷ്ട്രീയ ഭദ്രതയും നേടാൻ ആകുമെന്നും പുസ്തകം പറയുന്നു .
കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര് : കേരളത്തിൽ രാഷ്ട്രീയഭദ്രത എങ്ങിനെയുണ്ടാക്കാം
- രചയിതാവ് : എം.എ. ജോൺ
- അച്ചടി: സത്യപ്രകാശിനി പ്രസ്സ്, എറണാകുളം
- താളുകളുടെ എണ്ണം: 30
- സ്കാൻ ലഭ്യമായ ഇടം: കണ്ണി