കന്യാകുമാരി ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങളുടെ ഫോട്ടോകൾ അടങ്ങിയ ഫോട്ടോ ആൽബം ആണ് ഈ പോസ്റ്റ് വഴി പങ്കു വയ്ക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ കന്യാകുമാരി ബീച്ചിൽ പാതയോരത്ത് വാങ്ങാൻ ലഭിച്ചിരുന്നതാണ് ബ്ലാക്ക് ആൻ്റ് വൈറ്റ് ഫോട്ടോകൾ പതിച്ച ഇത്തരം ചെറിയ ആൽബം. ഈ ഫോട്ടോകളുടെ വർഷം വ്യക്തമല്ലെങ്കിലും, ഗാന്ധി സ്മാരകത്തിലെ ഫോട്ടോ ഉൾപ്പെട്ടിരിക്കുന്നതിനാൽ, അത് ഉത്ഘാടനം ചെയ്യപ്പെട്ട 1956-നു ശേഷമുള്ളതാണെന്ന് അനുമാനിക്കാം. കുമാരി അമ്മൻ, സൂര്യോദയം, ഇന്ത്യാ ദേശത്തിൻ്റെ മുനമ്പ്, വിവേകാനന്ദപ്പാറ, ഗാന്ധി മണ്ഡപം, കുളിക്കടവ്, സൂര്യാസ്തമയം, സുചീന്ദ്രം കോവിൽ എന്നിവയുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: Kanyakumari Photo Album
- പ്രസിദ്ധീകരണ വർഷം: After 1956
- താളുകളുടെ എണ്ണം: 20
- സ്കാൻ ലഭ്യമായ ഇടം: കണ്ണി