1948 – ൽ ഇ വി രാമശർമ നമ്പൂതിരി രചിച്ച കേരള ഭാഷാ കാവ്യ വിവർത്തഃ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1897-1957 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പണ്ഡിതർ ഇ വി രാമൻ നമ്പൂതിരി കവി, നിരൂപകൻ, പരിഭാഷകൻ, ബഹുഭാഷാ ഗവേഷകൻ തുടങ്ങി പല മേഖലകളിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ സംസ്കൃത കൃതിയാണ് ഇത്. മഹാകവി വള്ളത്തോൾ, മഹാകവി ഉള്ളൂർ എന്നിവരുടെ മലയാള കവിതകളുടെ സംസ്കൃത പരിഭാഷകളാണ് ഈ ലഘുകൃതിയിലുള്ളത്. മദ്രാസ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ഡോ വി രാഘവൻ ആണ് അവതാരിക എഴുതിയിട്ടുള്ളത്.
ഡോ ബാബു ചെറിയാൻ, ശ്രീകാന്ത് താമരശ്ശേരി എന്നിവരാണ് ഈ പുസ്തകത്തിൻ്റെ സമ്പാദകർ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: Keralabhasakavyavivartah
- രചയിതാവ്: E V Ramasarma Namputiri
- പ്രസിദ്ധീകരണ വർഷം: 1948
- താളുകളുടെ എണ്ണം: 20
- അച്ചടി:Sundaravilasa Gairvani Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി