1947 – ൽ ജോസഫ് മുണ്ടശ്ശേരി രചിച്ച സമ്മാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1947- സമ്മാനം
സാഹിത്യരംഗത്ത് തൻ്റെ തത്വചിന്തയാൽ പ്രശസ്തനായ മുണ്ടശ്ശേരി, ഭാഷയുടെ ലാളിത്യവും ആശയങ്ങളുടെ ഗൗരവവും,ആഖ്യാന സാഹിത്യത്തിൻ്റെ സുതാര്യതയും വിചക്ഷണതയും നല്കി എഴുതിയിട്ടുള്ള സമ്മാനം എന്ന പുസ്തകത്തിലെ പതിനൊന്നാളം കൃതികൾ സ്വന്തം അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളവയാണ് . അവയിൽ രണ്ടുകഥകൾ (“ഇസഹാക്കേട്ടൻ”, “ശീലിച്ചതേ പാലിക്കൂ”)എന്നീ കഥകൾ റഷ്യൻമൂശയിൽ വാർത്തവയാണ്. സമ്മാനത്തിൻ്റെ മൂല്യവും ആ സമ്മാനം കൈമാറുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളും കഥയുടെ പ്രമേയമാണ്. മനുഷ്യ ജീവിതത്തിലെ പരസ്പര ബന്ധങ്ങളും ആന്തരീക മൂല്യങ്ങളും പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു . ഓരോ സംഭവവും അതിൻെറപരിതഃസ്ഥിതിയിൽ, ഓരോ സ്വഭാവവും അതിനൊത്തപാത്രത്തിൽ നിഴലും വെളിച്ചവുമിട്ടു വരച്ചുകാണിക്കുന്നു,അപ്പുറം സഹൃദയൻറെ അനുമാനശക്തിക്കു വിട്ടുകൊടുക്കുക-അതാണു് ചെറുകഥ. ഓരോ ജീവിതത്തിലേയ്ക്കുമുള്ള എത്തിനോട്ടം തന്നെയാണ്,ഒന്നും അപൂർണമായി തോന്നുകയില്ല.ഈ ബുക്ക് അച്ചടിച്ചിരിക്കുന്നത് സ്കോളർ പ്രെസ്സ് ,തൃശൂർ ആണ് .
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: സമ്മാനം
- രചയിതാവ്: ജോസഫ് മുണ്ടശ്ശേരി
- പ്രസിദ്ധീകരണ വർഷം: 1947
- താളുകളുടെ എണ്ണം: 160
- അച്ചടി: സ്കോളർ പ്രെസ്സ് ,തൃശൂർ
- സ്കാൻ ലഭ്യമായ ഇടം: കണ്ണി