1962-മുഖം കണ്ടാലറിയാം

1962 – ൽ പ്രസിദ്ധീകരിച്ച, കെ. എസ്സ്. നായർ എഴുതിയ മുഖം കണ്ടാലറിയാം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962-മുഖം കണ്ടാലറിയാം

ചരിത്രസംബന്ധികളായ നോവലുകൾ എഴുതിയിട്ടുള്ള കെ. എസ്സ്. നായർ, സുഹൃത്തുക്കളുമായുള്ള സംഭാഷണമദ്ധ്യേ ഒരു നാടകമെഴുതിക്കൂടേ എന്ന അവരുടെ ചോദ്യം ഉള്ളിൽ തറച്ചുണ്ടായ ആഗ്രഹത്തിൽ എഴുതിയ നാടകമാണ് മുഖം കണ്ടാലറിയാം. ഒരു വ്യക്തിയുടെ മുഖം നോക്കിയാൽ അവൻ്റെ ഉള്ളു മനസിലാക്കാം എന്ന് പറയുന്നു. കപടതയും, കപടനായ മനുഷ്യനും അവർക്കു ചുറ്റുമുള്ള സാമൂഹിക അവസ്ഥകളും ആഴത്തിൽ പ്രതിപാദിക്കുന്നു. നാടകത്തിലെ കഥാപാത്രങ്ങൾ ഒരു സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരാണ്. അധികാര ലോലുപത, കപട സദാചാരം,വ്യാജമായ ബഹുമാനം എന്നിവയെ നാടകത്തിൽ പ്രതിരോധിക്കപ്പെടുന്നു. പ്രേക്ഷകനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്യുന്ന നാടകം 1960-കളിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമാണ്.

ഈ പുസ്തകത്തിൻ്റെ മുൻ-പിൻ കവറുകൾ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മുഖം കണ്ടാലറിയാം
  • രചയിതാവ്: കെ. എസ്സ്. നായർ
  • താളുകളുടെ എണ്ണം:148
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *