വരിഞ്ഞം രാഘവൻ പിള്ള എഴുതിയ അതാരായിരുന്നു? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പണ്ട് തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന തിരുവട്ടാറിൽ ജനിച്ച ഭുവനേന്ദ്രൻ എന്ന ‘അത്ഭുത’ ശിശുവിൻ്റെ ജനനം മുതലുള്ള ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു. പ്രസിദ്ധീകരണവർഷം ഏതെന്നതും കാണുന്നില്ല.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: അതാരായിരുന്നു?
- രചയിതാവ്: വരിഞ്ഞം രാഘവൻ പിള്ള
- താളുകളുടെ എണ്ണം:110
- സ്കാൻ ലഭ്യമായ ഇടം: കണ്ണി