1951 ൽ പ്രസിദ്ധീകരിച്ച, സി.വി. താരപ്പൻ രചിച്ച ക്രിസ്തുസഭ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മുഖവുര, അടിസ്ഥാനം, സ്നാനം, ആശ്രയം, സഭയുടെ വിശുദ്ധി, പാദശുശ്രൂഷ, കർത്താവിൻ്റെ അത്താഴം, അധ്യക്ഷൻ എന്നീ അദ്ധ്യായം എന്നീ വിഷയങ്ങളിലായി എഴുതിയിട്ടുള്ള ക്രിസ്തുസഭയുടെ വിശ്വാസാചാരങ്ങളെയും വിശുദ്ധിയെയും കുറിച്ചുള്ള പുസ്തകമാണിത്.
താരപ്പൻ ഉപദേശി എന്നപേരിൽ അറിയപ്പെട്ട സി.വി. താരപ്പൻ 1886 ജനിച്ച് 1958-ൽ 72ആം വയസ്സിൽ മരിച്ചു. താരപ്പൻ ഉപദേശിയുടെ പല പുസ്തകങ്ങളും പബ്ലിഷ് ചെയ്തത് സഹപ്രവർത്തകനായിരുന്ന കെ.ഒ. ചേറു ആയിരുന്നു. കെ.ഒ. ചേറുവിൻ്റെ കൈവശമുണ്ടായിരുന്ന പുസ്തക ശേഖരങ്ങൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിച്ച അദ്ദേഹത്തിൻ്റെ മകൻ കെ.സി. കൊച്ചു ഉക്രുവിന്റെ മകൻ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ക്രിസ്തുസഭ
- രചയിതാവ്: C.V. Tharappan
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 28
- അച്ചടി: B.V. Book Depot and Printing Works
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
Interest to know about the doctrine’s of christhu sabha