1934 ൽ പ്രസിദ്ധീകരിച്ച, ടി.കെ. വേലുപ്പിള്ള എഴുതിയ ശ്രീ രാമായണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

അദ്ധ്യാത്മരാമായണം, വാൽമീകി രാമായണം, രാമായണചമ്പു എന്നീ പ്രസിദ്ധകൃതികളെ അവലംബിച്ച് രചിച്ചിട്ടുള്ളതാണ് ഈ ഗ്രന്ഥം. നമ്പ്യാരുടെ തുള്ളൽകൃതികൾ, വള്ളത്തോൾ കൃതികൾ എന്നിവയിൽ നിന്നും ചില ഭാഗങ്ങൾ എടുത്ത് എഴുതിയിട്ടുള്ള ഒരു ഗദ്യപ്രബന്ധമാണ് ഈ പുസ്തകം.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ശ്രീ രാമായണം
- രചയിതാവ്: T.K. Veluppilla
- പ്രസിദ്ധീകരണ വർഷം: 1934
- താളുകളുടെ എണ്ണം: 220
- അച്ചടി: V.V. Press, Kollam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി