1967 ൽ പ്രസിദ്ധീകരിച്ച, ജോസഫ് മുണ്ടശ്ശേരി എഴുതിയ പ്രഭാഷണാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1966 ൽ കേരള സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ജോസഫ് മുണ്ടശ്ശേരി നടത്തിയ മൂന്ന് ഉള്ളൂർ സ്മാരക പ്രഭാഷണങ്ങളാണ് പുസ്തകത്തിലെ ആദ്യ മൂന്നു ഭാഗങ്ങൾ. ആദ്യത്തെ ഭാഗത്തിൽ ഉള്ളൂരിൻ്റെ ഭാഷാ സാഹിത്യ സേവനങ്ങളെ പൊതുവെ വിലയിരുത്തുന്നു. രണ്ടും മൂന്നും ഭാഗങ്ങളിൽ ഉള്ളൂർ കവിതകളിലെ അലങ്കാരപദ്ധതിക്ക് പാശ്ചാത്യ പൌരസ്ത്യ സാഹിത്യങ്ങളിൽ ഏതേത് തരത്തിൽ പ്രാബല്യം കൈവരിക്കാനായി എന്നും വിശദീകരിക്കുന്നു. പാശ്ചാത്യ സാഹിത്യ ലോകത്ത് പ്രാമാണ്യം നേടിയിട്ടുള്ള കാവ്യതത്വവിചാര സംബന്ധിയായ പുസ്തകങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: പ്രഭാഷണാവലി
- രചയിതാവ്: Joseph Mundassery
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 138
- അച്ചടി: Mangalodayam Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി