1933-ബാലശിക്ഷണം

1933-ബാലശിക്ഷണം

1933-ൽ സി .എസ് .ബാലകൃഷ്ണവാര്യർ  രചിച്ച ബാലശിക്ഷണം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രസ്‌തുത പുസ്തകം Todd’s students manual എന്ന പുസ്തകത്തിൻ്റെ ഏകദേശ തർജ്ജിമയാണ്. ഗ്രന്ഥകർത്താവു
അമേരിക്കൻ ഐക്യനാടുകളിൽ ഒരു പാതിരിയായി അനുവർത്തിച്ചിരുന്ന കാലഘട്ടത്തിൽ അത്യാത്മീക വിഷയങ്ങൾ പഠനം നടത്തുകയും ,കുട്ടികൾക്കും ചെറുപ്പക്കാർക്കും ഉത്തമ മാർഗ്ഗദർശകങ്ങളായ പുസ്തകങ്ങൾ അക്കാലത്തില്ലാതിരുന്നതിനാൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന തരത്തിൽ ഒരു പുസ്തകം രചിക്കുകയും ചെയ്തു.  ഏതുസാഹചര്യത്തിലും വിദ്യാർഥികളെ ഉറ്റമിത്രത്തെപോലെ ഗുണദോഷിക്കുവാനും ,സാമൂഹ്യ ജീവിതത്തിൽ വിദ്യാഭ്യാസത്തിൻ്റെ ആവിശ്യകതയെക്കുറിച്ചും ,സമയവും ജീവിതനിഷ്ടകളും ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് എത്രത്തോളം സഹായകമാകുന്നു എന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: 1933-ബാലശിക്ഷണം 
  • രചയിതാവ്: സി .എസ് .ബാലകൃഷ്ണവാര്യർ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 140
  • അച്ചടി:ശ്രീരാമ വിലാസം പ്രസ് ,കൊല്ലം 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *