1940– ൽ പ്രസിദ്ധീകരിച്ച വെൺകുളം പരമേശ്വരൻപിള്ള രചിച്ച റഷ്യയിലെ വിദ്യാർത്ഥികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സോവിയറ്റ് യൂണിയനിലെ വിദ്യാർത്ഥികളുടെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിവരണം ആണ് ഈ പുസ്തകത്തിൽ ഉള്ളത്. 1917-ൽ ആഭ്യന്തര യുദ്ധം നടന്നപ്പോൾ പോലും അവിടുത്തെ വിദ്യാഭ്യാസ പദ്ധതിയെപ്പറ്റി ഗവണ്മെൻ്റ് ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങൾക്ക് അത് അനുകരണീയവുമായിരുന്നു. പാഠപുസ്തകങ്ങൾ എല്ലാവർക്കും ലഭിക്കണമെന്നുള്ളതു കൊണ്ട് തുച്ഛമായ വിലയിൽ അവ വിദ്യാർത്ഥികൾക്ക് നൽകി. മൂന്നര വയസ്സു മുതൽ ഏഴു വയസ്സ് വരെ കിൻ്റർഗാർട്ടൻ രീതി അനുസരിച്ചുള്ള വിദ്യാഭ്യാസം ആദ്യമായി തുടങ്ങിയത് റഷ്യയിലാണ്. 1930-ൽ റഷ്യ സന്ദർശിച്ചതിനു ശേഷം രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് റഷ്യയിലേക്ക് വന്നിരുന്നില്ലെങ്കിൽ തൻ്റെ ജീവിതം അപൂർണമായിപ്പോയേനെ എന്നാണ്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: റഷ്യയിലെ വിദ്യാർത്ഥികൾ
- രചയിതാവ്: വെൺകുളം പരമേശ്വരൻപിള്ള
- പ്രസിദ്ധീകരണ വർഷം: 1948
- താളുകളുടെ എണ്ണം: 116
- അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി