തിരുവിതാംകൂർ സർക്കാർ 1939 ൽ പ്രസിദ്ധീകരിച്ച ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
എട്ടാം പാഠപുസ്തകം എന്ന് തലക്കെട്ടിൽ ഉണ്ടെങ്കിലും ഇത് എട്ടാം കാസ്സിലെയ്ക്കുള്ള പാഠപുസ്തകം ആണെന്ന് തോന്നുന്നില്ല. കാരണം പുസ്തകത്തിൽ തന്നെയുള്ള കുറിപ്പിൽ ഇത് ഇംഗ്ലീഷ് സ്കൂൾ അഞ്ചാം ഫാറത്തിലേയ്ക്കും മലയാം പള്ളിക്കൂടം ഏഴാം ക്ലാസിലേയ്ക്കും നിശ്ചയിച്ചിട്ടുള്ളതു് എന്ന് എഴുതിയിരിക്കുന്നു. അഞ്ചാം ഫാറം എന്നത് ഒൻപതാം ക്ലാസ്സിനു സമാനം ആണ്. പക്ഷെ ഇവിടെ മലയാം പള്ളിക്കൂടം ഏഴാം ക്ലാസ്സ് എന്നും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ഈ പുസ്തകത്തിലെ മാത്രം വിവരം വെച്ച് ഇത് ഏത് ക്ലാസ്സിൽ ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് നിശ്ചയിക്ക വയ്യ. (അതിനു അക്കാലത്തെ വിദ്യാഭ്യാസസമ്പ്രദായത്തിൻ്റെ വിശദാംശങ്ങൾ തപ്പിയെടുക്കേണ്ടി വരും).
ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ശ്രീചിത്തിര തിരുനാൾ പാഠാവലി എട്ടാം പാഠപുസ്തകം
- പ്രസിദ്ധീകരണ വർഷം: 1939 (1114 M.E.)
- താളുകളുടെ എണ്ണം: 264
- അച്ചടി:Sri Rama Vilasom Press, Kollam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി