1973 ൽ പ്രസിദ്ധീകരിച്ച ഭാഷാ പാഠ്യപദ്ധതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വക്കുന്നത്.
ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി മലയാളം, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വേണ്ട അടിത്തറ ഉറപ്പിക്കുവാൻ തക്കവണ്ണം പാഠ്യ പദ്ധതിയിൽ സമയം ഉൾക്കൊള്ളീച്ച്, പാഠ്യ വസ്തുതകളും, പ്രവർത്തനങ്ങളും നിർദ്ദേശിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതിയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭാഷാ പാഠ്യപദ്ധതി
- പ്രസിദ്ധീകരണ വർഷം: 1973
- താളുകളുടെ എണ്ണം: 32
- അച്ചടി: Govt. Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി