1970 – Government Press Manual – Government of Kerala

കേരളത്തിലെ സർക്കാർ പ്രസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സുപ്രധാന മാര്‍ഗ്ഗരേഖയായ ഗവൺമെൻ്റ്  പ്രസ്സ് മാന്വല്‍ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. ഗവൺമെൻ്റ് പ്രസ്സുകളുടെ സൂപ്രണ്ടായിരുന്ന കെ. സ്വാമിനാഥന്‍ തയ്യാറാക്കി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനടുത്ത് സ്ഥിതിചെയ്യുന്ന ഇന്നത്തെ ഗവൺമെൻ്റ് സെന്‍ട്രല്‍ പ്രസ്സില്‍ അച്ചടിച്ച് 1970-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ആണിത്.

1970-kerala-government-press-manual
1970-kerala-government-press-manual

1838-ല്‍ സ്വാതി തിരുനാള്‍ മഹാരാജാവിൻ്റെ കാലത്താണ്  തിരുവിതാംകൂര്‍ ഗവൺമെൻ്റ് പ്രസ്സ് സ്ഥാപിച്ചത്. 1845-ല്‍  കൊച്ചി ഗവൺമെൻ്റ് പ്രസ്സും സ്ഥാപിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യത്തിന് ശേഷം തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിൻ്റെ ഭാഗമായി  രൂപീകരിച്ച ഇന്‍റഗ്രേഷന്‍ വകുപ്പിൻ്റെ നടപടിപ്രകാരമാണ്  തിരു-കൊച്ചി അച്ചടി യൂണിറ്റുകള്‍ ചേര്‍ത്ത് കേരളത്തില്‍ അച്ചടി വകുപ്പ് രൂപീകരിച്ചത്. ഈ വകുപ്പിൻ്റെ കീഴില്‍ വരുന്ന ഗവൺമെൻ്റ് പ്രസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സുപ്രധാന മാര്‍ഗ്ഗരേഖയാണ് ഗവൺമെൻ്റ്  പ്രസ്സ് മാന്വല്‍.

കേരളത്തിലെ സര്‍ക്കാര്‍ അച്ചടി മേഖലയെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ധാരാളം വിവരങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ഡി.റ്റി.പി.യുടെ ആവിര്‍ഭാവത്തിന് മുന്‍പുണ്ടായിരുന്ന വിദേശ നിര്‍മ്മിതമായ ഇൻ്റര്‍ടൈപ്പ്, മോണോ കീബോര്‍ഡ് മുതലായ മെക്കാനിക്കല്‍ കമ്പോസിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ പുസ്തകം കമ്പോസ് ചെയ്തിരിക്കുന്നത് എന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. അക്കാലത്തെ  ഗുണനിലവാരമുള്ള ലെറ്റര്‍പ്രസ്സ് അച്ചടിയുടെ നല്ലൊരു മാതൃകയാണ് ഈ പുസ്തകം. ഒരു മുന്‍ ഗവൺമെൻ്റ് പ്രസ്സുകളുടെ സൂപ്രണ്ടിൻ്റെ സ്വകാര്യ ശേഖരത്തിലുള്ളതാണ് ഈ പുസ്തകം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: Government Press Manual
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 634
  • അച്ചടി: Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *