1948 – ൽ പ്രസിദ്ധീകരിച്ച, പി. കെ. ഗോവിന്ദപിള്ള രചിച്ച സാഹിത്യചന്ദ്രിക – രണ്ടാംഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യമിതാ വന്നു മുതൽ ക്ഷേത്രപ്രവേശനം വരെ വിവിധ വിഷയങ്ങളിലായി 15 ഓളം കവിതകൾ ഇതിലുണ്ട്. സ്വാതന്ത്ര്യമിതാ വന്നു എന്ന കവിത ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് രാത്രി എഴുതിയതാണ്. അന്നേ ദിവസം ഭയങ്കര കൊടുങ്കാറ്റും മഴയും നാട്ടിൽ ഉണ്ടായിരുന്നതായി ടിപ്പണിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാഹിത്യചന്ദ്രിക – രണ്ടാംഭാഗം
- പ്രസിദ്ധീകരണ വർഷം:1948
- അച്ചടി: കമലാലയ പ്രിൻറിംഗ് വർക്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം:116
സ്കാൻ ലഭ്യമായ ഇടം: കണ്ണി