പി. രാമചന്ദ്രൻ, പി.എ മത്തായി എന്നിവർ ചേർന്നു എഴുതിയ അതുകൊണ്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കേരളത്തിലെ പരിവർത്തനവാദി കോൺഗ്രസ്സിൻ്റെ ആദർശവും നയപരിപാടികളും ഇതിൽ വ്യക്തമാക്കുന്നു. കേരള സ്റ്റുഡൻ്റ്സ് യൂണിയൻ്റെയും യൂത്ത് കോൺഗ്രസ്സിൻ്റെയും സ്ഥാപക നേതാവായിരുന്ന എം.എ ജോൺ കോൺഗ്രസ് വിട്ട് ആരംഭിച്ച പരിവർത്തനവാദി കോൺഗ്രസ് 1970 കളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ദേഹം പുതിയ പാർട്ടി പ്രവർത്തകർക്കായി നൽകിയ മുദ്രാവാക്യങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കാലിക രാഷ്ട്രീയത്തിൻ്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുകയും ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും പരസ്പരപൂരകമാണന്നും അവയുടെ ഒറ്റപ്പെട്ട നിലകളിലല്ല, സമ്മേളനത്തിലാണ് വ്യക്തിയുടെയും സമൂഹത്തിൻ്റെയും സ്വാതന്ത്ര്യം സമ്പൂർണ്ണമാകുന്നതെന്നുമുള്ള കാഴ്ചപ്പാടാണ് ഈ ലഘുലേഖ മുന്നോട്ടു വെക്കുന്നത്
ലഘുലേഖ പ്രസിദ്ധീകരിച്ചതിൻ്റെ വർഷം ഇതിൽ കാണുന്നില്ല
കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: അതുകൊണ്ട്
- രചന: വി. രാമചന്ദ്രൻ, പി.എ മത്തായി
- അച്ചടി: Empees Press, Cochin – 11
- താളുകളുടെ എണ്ണം: 32
- സ്കാൻ ലഭ്യമായ ഇടം: കണ്ണി