1973 -ൽ കെ.പി.സി.സി മെമ്പർ ആയിരുന്ന തളിപ്പറമ്പിൽ നിന്നുള്ള എസ്.കെ. മാധവൻ മാഷ് ശ്രീ എ.കെ. ആൻറണിക്കു അയച്ച കത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1973 – പരിവർത്തനവാദി കത്ത് – എസ്.കെ. മാധവൻ
1970 – ൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയുടെ ചരിത്ര രേഖകൂടിയാണ് ഈ കത്ത്. കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട എം.എ. ജോണിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടും, ആൻ്റണിയുടെ നിലപാടുകളെ ചോദ്യം ചെയ്‌തും, സ്ഥാനമാനങ്ങളിൽ താല്പര്യമില്ലാതെ, കോൺഗ്രെസ്സിലൂടെയേ ഈ നാടീൻ്റെ മോചനം സാധ്യമാകൂ എന്നുറച്ചു വിശ്വസിച്ചിരുന്ന, ശ്രീ എം.എ. ജോണിൻ്റെ പുറത്താക്കലിനെതിരെ ലേഖകൻ ശബ്ദമുയർത്തുന്നു. വ്യക്തിപരമായ പരിഗണനകൾക്കും സ്ഥാനങ്ങൾക്കും ഉപരിയായി ശ്രീ, എം.എ. ജോണിനോട് നീതി പുലർത്തണമെന്ന് ശക്തമായ ഭാഷയിൽ ലേഖകൻ ഈ കത്തിലൂടെ എ.കെ. ആൻ്റണിയോട് ആവശ്യപ്പെടുന്നു.
കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : പരിവർത്തനവാദി കത്ത്
- പ്രസിദ്ധീകരണ വർഷം:1973
- രചയിതാവ് : എസ്.കെ. മാധവൻ
- താളുകളുടെ എണ്ണം: 12
- അച്ചടി: ഭാവനപ്രസ്, കൊച്ചിൻ
- സ്കാൻ ലഭ്യമായ ഇടം: കണ്ണി