2007-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ മുൽക്ക് രാജ് മുതൽ പവനൻ വരെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഇന്ത്യയിലെയും കേരളത്തിലെയും തെരഞ്ഞടുത്ത നിരൂപകർ, നാടകകൃത്തുകൾ, കവികൾ തുടങ്ങിയ സാഹിത്യ പ്രതിഭകളെ മാർക്സിയൻ കാഴ്ചപ്പാടിൽ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന 18 ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: 2007 – മുൽക്ക് രാജ് മുതൽ പവനൻ വരെ
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 2007
- അച്ചടി: Thushara Offset Press, Thiruvananthapuram
- താളുകളുടെ എണ്ണം: 136
- സ്കാൻ ലഭ്യമായ ഇടം: കണ്ണി