കേരളത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നായ കശു അണ്ടി വ്യവസായത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ സമരചരിത്രത്തിൻ്റെ കഥ പറയുന്ന കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശാസ്ത്രസാഹിത്യകാരനും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന പി. കേശവൻ നായർ രചിച്ച പുസ്തകം ആണിത്.
മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് കണ്ണൻ ഷണ്മുഖമാണ് . അദ്ദേഹം തന്നെയാണ് കേശവൻ നായരുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുവാനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കശുഅണ്ടി തൊഴിലാളികളുടെ സമരചരിത്രം
- രചന: പി. കേശവൻനായർ
- പ്രസിദ്ധീകരണ വർഷം: 2004
- താളുകളുടെ എണ്ണം: 148
- അച്ചടി: District Cooperative Press, Kollam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി