1994 ൽ പ്രസിദ്ധീകരിച്ച, എം. സത്യനാഥൻ രചിച്ച ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൈന്ദവ സമുദായത്തിൽ ജനിച്ചു പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ച ഗ്രന്ഥകർത്താവിൻ്റെ ബാല്യവും, വിദ്യാഭ്യാസവും തുടർന്നു അദ്ദേഹത്തിനു ജീവിതത്തിൽ നേരിടേണ്ടി വന്ന ജീവിതാനുഭവങ്ങളും വിവരിക്കുന്ന ഈ ചെറുപുസ്തകം വായനക്കാർക്കു വേറിട്ട ഒരു അനുഭവമായിരിക്കും.
ചെറുപ്രായത്തിൽ സ്വന്തം മാതാവിനൊപ്പം ക്ഷേത്രദർശനം നടതിയതുമുതൽ, ക്രിസ്ത്യൻ പുരോഹിതൻ ആകുന്നതിനു വേണ്ടിയുള്ള അവസാന ഘട്ടത്തിലുള്ള പട്ടത്വ ശുശ്രൂക്ഷ വരെ, ഈ പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു.
ശ്രീ കെ.വി സൈമൺ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി സമർപ്പിച്ചിട്ടുള്ളത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടു.
- പ്രസിദ്ധീകരണ വർഷം: 1994
- രചയിതാവ് : M. Sathya Nathan
- താളുകളുടെ എണ്ണം: 96
- അച്ചടി:Evangel Press, Thiruvalla
- സ്കാൻ ലഭ്യമായ ഇടം: കണ്ണി