1993 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ജീവവചനം എന്ന കുടുംബമാസികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ ബ്രദറൺ സഭകളുടെ ചരിത്രത്തിൽ വിശിഷ്ടസേവനം ചെയ്ത ക്രൈസ്തവഗാനരചയിതാവ് കൂടിയായിരുന്ന എം.ഇ. ചെറിയാൻ മരിച്ചപ്പോൾ പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പാണിത്. സത്യം പബ്ലിക്കേഷൻസ് ആണ് ഈ മാസികയുടെ പ്രസാധകർ. എം.ഇ. ചെറിയാൻ സ്മരണകൾ, അദ്ദേഹത്തിൻ്റെ ഗാനങ്ങൾ, ഇങ്ങനെ നിരവധി ഓർമ്മകൾകൊണ്ട് സവിശേഷമാക്കിയിട്ടുണ്ട് മാസികയുടെ ഈ ലക്കം.
K C. Jacob, Kadammanitta, Pathanamthitta ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ജീവവചനം – 1993 ഒക്ടോബർ ലക്കം
- പ്രസിദ്ധീകരണ വർഷം: 1993
- താളുകളുടെ എണ്ണം: 34
- സ്കാൻ ലഭ്യമായ ഇടം: കണ്ണി