ഗുരു നിത്യചൈതന്യ യതിയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യന്മാരുടെയും പൗരപ്രമുഖരുടേയും നേതൃത്വത്തിൽ പുറത്തിറക്കിയ ഗുരുനിത്യചൈതന്യയതി ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം എന്ന സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗുരുവിൻ്റെ പറ്റി പ്രശസ്തർ എഴുതിയ നിരവധി ലേഖനങ്ങൾ ഈ സ്മരണികയുടെ ഭാഗമാണ്. അതോടൊപ്പം നിരവധി ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സ്മരണിക.
നാരായണഗുരുവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ച പി. ആർ. ശ്രീകുമാർ ആണ് ഈ സ്മരണിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: ഗുരുനിത്യചൈതന്യയതി – ഷഷ്ട്യബ്ദപൂർത്തി ഉപഹാരഗ്രന്ഥം
- പ്രസിദ്ധീകരണ വർഷം: 1983
- താളുകളുടെ എണ്ണം: 412
- അച്ചടി: Parishath Press
- സ്കാൻ ലഭ്യമായ ഇടം: കണ്ണി