1977 ൽ കേരള ബ്രദറൺ സഭ ഒന്നാം ക്ലാസ്സിലേക്കുള്ള വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സണ്ടേസ്കൂൾ പാഠാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുസ്തകത്തിൽ ഒന്നാം ഭാഗത്തിൽ പഴയനിയമത്തിലെ ഉല്പത്തി മുതൽ യോനാ പ്രവാചകൻ വരെ 25 പാഠങ്ങളായും, രണ്ടാംഭാഗത്തിൽ യേശുവിൻ്റെ ജനനം മുതൽ ഉയിർപ്പു വരെ 15 പാഠങ്ങളായും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. കൂടാതെ അനവധി ചിത്രങ്ങൾ ഉൾക്കൊള്ളിച്ചതും ഈ പാഠപുസ്തകത്തെ മനോഹരമക്കിയിട്ടുണ്ട്.
കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: സണ്ടേസ്കൂൾ പാഠാവലി ക്ലാസ്സ് 1
- പ്രസിദ്ധീകരണ വർഷം: 1977
- താളുകളുടെ എണ്ണം: 136
- അച്ചടി: Prakashini Press, Angamaly
- സ്കാൻ ലഭ്യമായ ഇടം: കണ്ണി