1972-ൽ ഷൊർണ്ണൂർ ഗവൺമെൻ്റ് പ്രസ്സിലെ ജീവനക്കാർക്കുള്ള വസതിയുടെ ശിലാസ്ഥാപനത്തിനു വേണ്ടിയും, ഓട്ടോമാറ്റിക് ഫ്ളോലൈൻ ഫീഡർ ബയൻറിംഗ് മെഷീൻ്റെ ഉത്ഘാടനത്തിനുമായി പ്രസിദ്ധീകരിച്ച സുവനീറിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1972 മാർച്ച് 18-ന് ധനകാര്യമന്ത്രി കെ.ടി. ജോർജ് ഷൊർണ്ണൂർ ഗവൺമെൻ്റ് പ്രസ്സിൽ ജീവനക്കാർക്കുള്ള ആദ്യ ക്വാർട്ടേഴ്സിൻ്റെ തറക്കല്ല് ഇട്ടു. 21 ലക്ഷം രൂപ ചെലവിൽ 150 കുടുംബങ്ങൾക്ക് താമസിക്കുവാൻ കഴിയുന്ന മന്ദിരത്തോടൊപ്പം തന്നെ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നിന്നുള്ള ‘ഫ്ലോലൈൻ ഫീഡർ വയർ സ്റ്റിച്ചർ’ യന്ത്ര ഉദ്ഘാടനവും ചെയ്തു . മണിക്കൂറിൽ 4000+ പേജ് പുസ്തകങ്ങൾ ബൈൻഡ് ചെയ്യുവാൻ കഴിയുന്ന യന്ത്രം പ്രസ്സിൻ്റെ വളർച്ചയ്ക്ക് നാഴികക്കല്ലായി. കേരളത്തിലെ 7 ഗവൺമെൻ്റ് പ്രസ്സുകൾ വർഷം 150 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടിച്ച് ഭരണ-വിദ്യാഭ്യാസ രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ഗവൺമെൻ്റ് പ്രസ്സുകളുടെ ചരിത്രം, ഘടന, പ്രവർത്തനം എന്നിവയെപ്പറ്റിയുളള ഒരു സംക്ഷിപ്തവിവരണം ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു.
തിരുവനന്തപുരം സർക്കാർ പ്രസ്സ് ഉദ്യോഗസ്ഥനായ അനൂബ് കെ.എ.യുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
-
- പേര്: Laying the Foundation Stone for Staff Quarters and Inauguration of the Automatic Flowline Feeder Binding Machine Govertement Press Shoranur
- പ്രസിദ്ധീകരണ വർഷം: 1972
- താളുകളുടെ എണ്ണം: 24
- അച്ചടി: Government Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
