ശങ്കരാചാര്യർ എഴുതി, 1972-ൽ കടവൂർ ജി വേലുനായർ വിവർത്തനം ചെയ്ത സൗന്ദര്യ ലഹരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പാർവതീ ദേവിയുടെ രൂപത്തിൻ്റെയും മാഹാത്മ്യത്തിൻ്റെയും വർണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ നാല്പത്തി ഒന്നു ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി പല വ്യാഖ്യാനങ്ങൾ ഈ കൃതിക്ക് ഉണ്ടായിട്ടുണ്ട്
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സൗന്ദര്യ ലഹരി
- രചയിതാവ്: ശങ്കരാചാര്യർ
- പ്രസിദ്ധീകരണ വർഷം: 1972
- താളുകളുടെ എണ്ണം: 54
- അച്ചടി: കൊല്ലം ജില്ലാ സഹകരണ പ്രസ്
- സ്കാൻ ലഭ്യമായ ഇടം: കണ്ണി