എൻ കെ ദാമോദരൻ സമാഹരിച്ച് 1969 ൽ പ്രസിദ്ധീകരിച്ച മൂലൂർ കവിതകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സരസകവി എന്ന പേരിലാണ് മൂലൂർ അറിയപ്പെട്ടിരുന്നത്. എന്നാൽ അതു മാത്രമായിരുന്നില്ല, കവി. കേരളത്തിൻ്റെ സാംസ്കാരികമണ്ഡലത്തിൽ നിരന്തരം ഇടപെട്ടു കൊണ്ടിരുന്ന സാമൂഹ്യ വിപ്ലവകാരി കൂടി ആയിരുന്നു. അമ്പത്തി അഞ്ചിലധികം കാവ്യഗ്രന്ഥങ്ങൾ മൂലൂർ രചിച്ചു. മൂലൂരിൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമാണ് ഇത്.
സാഹിത്യത്തിലും ജാതിചിന്ത പ്രബലമായിരുന്ന അക്കാലത്ത് ജാതീയതക്കെതിരെ ശക്തമായി നിലകൊണ്ട കവി ആയിരുന്നു മൂലൂർ. ആദ്യകാലത്ത് പത്മനാഭശൗണ്ഡികൻ എന്ന പേരിൽ എഴുതിയിരുന്ന മൂലൂർ കുറെക്കഴിഞ്ഞപ്പോൾ തൻ്റെ പേരിനൊപ്പം പണിക്കർ എന്ന് ചേർത്തത് അന്നത്തെ ചില സവർണ കവികൾക്ക് പിടിച്ചില്ല. അതിൻ്റെ പേരിൽ ‘പണിക്കർ’ യുദ്ധം എന്ന കവിത തന്നെ മൂലൂർ രചിച്ചു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: മൂലൂർ കവിതകൾ
- രചയിതാവ്: മൂലൂർ, സമ്പാദകൻ എൻ കെ ദാമോദരൻ
- പ്രസിദ്ധീകരണ വർഷം: 1969
- താളുകളുടെ എണ്ണം: 136
- അച്ചടി: India Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി