1968 – ൽ പ്രസിദ്ധീകരിച്ച, പി.കെ. പരമേശ്വരൻ നായർ രചിച്ച ശബരിമലയുടെ ഇതിഹാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഖിലഭാരത അയ്യപ്പസേവാസംഘത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളദേശത്തിൻ്റെ സംസ്ഥാപകനെന്നു സങ്കല്പിക്കപ്പെട്ടു വരുന്ന പരശുരാമൻ ഇന്ത്യയിൽ ഇതര ദേശങ്ങളിൽ നിന്നു ബ്രാഹ്മണരെ കേരളത്തിലേക്ക് ആനയിച്ചശേഷം പുതിയ ഭൂവിഭാഗത്തിൻ്റെ രക്ഷയ്ക്ക് വേണ്ടി നടത്തിയ പതിനെട്ടു ശാസ്താപ്രതിഷ്ഠകളിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്നതു് ശബരിമലയിലേതാണ് എന്ന വ്യാഖ്യാനം ഇതിൽ കാണാം. വൈദികവും മതപരവുമായ ശാസ്‌തൃസങ്കല്പവും അയ്യപ്പൻ്റെ വീരേതിഹാസങ്ങളും ഹൈന്ദവദശനസാരങ്ങളും ശബരിമല വ്രതത്തിൻ്റെ അനുഷ്ഠാനക്രമങ്ങളും ഫലശ്രുതിയും സമഞ്ജസമായി സമാഹരിച്ചു കൊണ്ടു് പി.കെ. പരമേശ്വരൻനായർ തയ്യാറാക്കിയിട്ടുള്ള പ്രബന്ധമാണ് ഈ പ്രസിദ്ധീകരണത്തിലെ പ്രധാന ഉള്ളടക്കം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശബരിമലയുടെ ഇതിഹാസം
- പ്രസിദ്ധീകരണ വർഷം: 1968
- താളുകളുടെ എണ്ണം: 202
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
