1968 ൽ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ള രചിച്ച കേരളം – ഇന്ത്യൻ യൂണിയനിലെ അധഃകൃത സംസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സ്ഥിതിവിവര കണക്കുകൾ നിരത്തിക്കൊണ്ട്, കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന് സ്ഥാപിക്കാൻ വേണ്ടി എഴുതിയ ലഘു പുസ്തകമാണ് ഇത്. മാർക്സിസ്റ്റുകാർ ഉൾപ്പെട്ട ഐക്യമുന്നണിയുടെ നയപ്രഖ്യാപനം ഉദ്ധരിച്ച്, കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാനുള്ള ആഹ്വാനത്തോടെയാണ് പുസ്തകം ഉപസംഹാരം ചെയ്യുന്നത്.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: 1968- കേരളം – ഇന്ത്യൻ യൂണിയനിലെ അധഃകൃത സംസ്ഥാനം
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 1968
- താളുകളുടെ എണ്ണം: 78
- അച്ചടി: Press Ramses, Thiruvananthapuram
- സ്കാൻ ലഭ്യമായ ഇടം: കണ്ണി